Description
വേങ്കമല ഭഗവതി ക്ഷേത്രം തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.തെക്കൻ കേരളത്തിലെ തന്നെ ഗിരിവർഗ്ഗക്കാരുടെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് വേങ്കമല ഭഗവതി ക്ഷേത്രം. കേരളത്തിന് പുറത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നു പോലും ഭക്തജനങ്ങൾ ദർശനത്തിനായി ഇവിടെ എത്തുന്നുണ്ട്. കൗളവ ആചാര പ്രകാരം പ്രത്യേക മന്ത്രങ്ങളില്ലാതെ ഗൗളീ മന്ത്രത്താൽ ഗോത്ര വർഗ്ഗക്കാരുടെ ആരാധന മാത്രം കൊണ്ട് തൃപ്തയായി സർവ്വൈശ്വര്യം ചൊരിയുന്ന വനദുർഗ്ഗാ സങ്കൽപത്തിലാണ് ദേവീചൈതന്യ പ്രതിഷ്ഠ.ശാന്തസ്വരൂപിണിയായ ദേവിയും ഉഗ്രരൂപിണിയായ കരിങ്കാളി മൂർത്തിയും മുഖത്തോട് മുഖം നോക്കിയിരിക്കുന്ന പ്രതിഷഠയാണ് ക്ഷേത്രത്തിൻ്റെ ഏറ്റവും വലിയ ചൈതന്യം
Address: MXJ3+VRM, Vengamala Temple Rd, Marudhumood, Pullampara, Kerala 695607
Phone: 090489 41150
Location
-
MXJ3+VRM, Vengamala Temple Rd, Marudhumood, Pullampara, Kerala 695607, India
Add a review