Description
800 വര്‍ഷത്തില്‍പരം പഴക്കമുള്ള ക്ഷേത്രമാണ് ശ്രീ ഉദിയന്നൂര്‍ മഹാദേവ ക്ഷേത്രം.
കീഴേടന്‍ ക്ഷേത്രത്തില്‍ അഗോരശിവനും മേലേടന്‍ ശാന്തിമൂര്‍ത്തിയായ ശിവനുമാണ് പ്രതിഷ്ഠ. 2 ക്ഷേത്രങ്ങളിലെ കിഴക്കോട്ട് ദര്‍ശനമുള്ള കേരളത്തിലെ അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്ന്.
ക്ഷേത്രത്തില്‍ ദ്വിവാര്‍ഷികമായിട്ടാണ് മഹാരുദ്രയജ്ഞം നടത്തുന്നത്.
മഹാരുദ്രം ഒരു തപസ്സാണ്.ലോകത്തില്‍ അപൂര്‍വ്വമായി മാത്രം നടക്കുന്നതും ഏറെ പ്രയത്‌നവും ഈശ്വരാധീനവും ആവശ്യമുള്ളതുമായ ഒരു മഹായജ്ഞമാണിത്.
രുദ്രമൂര്‍ത്തിയായ ശിവനെ മന്ത്രത്തിന്റെ ശക്തികൊണ്ട് ശാന്തരൂപിയായ, സമ്പൂര്‍ണ്ണാനുഗ്രഹദാതാവായി മാറ്റുന്ന പ്രക്രിയ ശ്രവണം കൊണ്ടും മനനം കൊണ്ടും
അനുഭവിച്ചറിയാന്‍ ഭക്തഹൃദയത്തിന് കഴിയുന്ന ധന്യമുഹൂര്‍ത്തമാണിത്.
Location
-
148B, Nalanchira, Paruthippara, Thiruvananthapuram, Kerala 695015, India
Add a review