Description
തിരുവനന്തപുരം ജില്ലയിലെ കടക്കാവൂരിനടുത്തുള്ള ഒരു ഗ്രാമമാണ് വക്കം. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കായൽ ജലത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ മനോഹര ഗ്രാമത്തിലാണ് പുരാതനമായ ദേവേശ്വര ക്ഷേത്രം എന്നറിയപ്പെടുന്ന വക്കം പുത്തൻ നട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ മഹാദേവനാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. നവോത്ഥാന നായകനും, ആത്മീയ ഗുരുവും ആയിരുന്ന ശ്രീ നാരായണഗുരു ദേവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത്. കൊല്ലവർഷം 1063-ലെ ശിവരാത്രി നാളിലാണ് അരുവിപ്പുറത്തെ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. കൊല്ലവർഷം 1064-ലെ ശിവരാത്രി നാളിലാണ് വക്കത്ത് പ്രതിഷ്ഠ നടത്തിയത്.
ഗണപതി, സുബ്രഹ്മണ്യൻ, പാർവതി ദേവി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതമാർ.
ശ്രീകോവിലിനു മുന്നിൽ ഏവരെയും ആകർഷിക്കുന്ന മനോഹരമായൊരു വലിയ ശിവ പ്രതിമയുണ്ട്.
കുംഭമാസത്തിലെ മഹാശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
Location
-
MQR5+98 Vakkom, Kerala, India
Add a review