Description
VINMEEN - രണ്ട് സ്ത്രീകളുടെ പാഷനും പ്രയത്നവുമൊന്നായ ഒരു സംരംഭം
തിരുവനന്തപുരം വഴുതയ്ക്കാട് ആരംഭിച്ച VINMEEN എന്ന ഓൺലൈൻ സാരി സ്റ്റോർ, കഴിഞ്ഞ മൂന്നു മാസത്തിനിടെ തന്നെ ഉപഭോക്താക്കളുടെ മനസ്സിൽ ഉറച്ച ഇടം കണ്ടെത്തിയിരിക്കുന്നു. കീർത്തി പ്രകാശും വഭാ സജിയും ചേർന്നാണ് ഈ സംരംഭം തുടങ്ങിയത്. പ്രീമിയം ഗുണമേന്മയുള്ള സാരികൾ, എല്ലാവരുടേയും കൈവശം കുറഞ്ഞ വിലയിൽ എത്തിക്കുക എന്നതാണ് അവരുടെ പ്രഥമ ലക്ഷ്യം – അല്ല അത് ഒരു ദൃഢ പ്രതിജ്ഞ കൂടിയാണ്.
വസ്ത്ര വ്യാപാരമേഖലയോടുള്ള താൽപര്യം പുതിയതല്ല ഈ രണ്ട് സംരംഭകർക്ക്. വിദ്യാർത്ഥിദിനങ്ങളിൽനിന്നുതന്നെ ഈ മേഖലയിൽ താൽപര്യമുണ്ടായിരുന്നു. ജോലി ചെയ്യുന്നതിനൊപ്പം അവരുടെ പാഷനായി VINMEEN നെ അവർ സ്വീകരിച്ചിരിക്കുന്നു. എല്ലാ ഓർഡറുകളും, പ്രൊമോഷനും ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് നടക്കുന്നത്. ഭാവിയിൽ ഫിസിക്കൽ സ്‌റ്റോർ ആരംഭിച്ച് VINMEEN നെ കൂടുതൽ വ്യാപിപ്പിക്കാനാണ് ഇവരുടെ ആഗ്രഹം.
VINMEEN നെ മറ്റ് ഓൺലൈൻ സാരി ഷോപ്പുകളിൽ നിന്ന് വേറിട്ടതായി മാറ്റുന്നത് അവരുടെ കസ്റ്റമർ സേവനമാണ്. ഓരോ ഉപഭോക്താവിനേയും വ്യക്തിഗതമായി സമീപിക്കുന്നതിലും അവരുടെ സന്ദേശങ്ങൾക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടാൻ കഴിഞ്ഞു.
VINMEEN എന്ന പേര് ഇനിയും വളരാൻ പോകുന്നു. ആഗ്രഹങ്ങളും കഠിനപ്രയത്നവും ചേർന്നപ്പോൾ ഒരു ചെറിയ സംരംഭം ടെക്സ്റ്റൈൽ രംഗത്ത് വലിയ പ്രതീക്ഷയുടെ പുതിയ വാതിലുകൾ തുറക്കുകയാണ്.
Add a review