Description
മണക്കാട് വലിയപള്ളിയുടെ ചരിത്രത്തിന് തിരുവിതാംകൂറിന്‍റെ ചരിത്രത്തോളം തന്നെ പഴക്ക മുണ്ട്. തിരുവിതാംകൂറിന്‍റെ സ്ഥാപകനായ ശ്രീ. വീര മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, അനന്തന്‍ കാടായിരുന്ന സ്ഥലത്ത് ശ്രീ പദ്മനാഭ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമ്പോള്‍ത്തന്നെ അതിന് തെക്ക് മണല്‍ കൊണ്ട് നിറഞ്ഞ മണല്‍ക്കാട് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മണക്കാട്ട് ഒരു മുസ്ലിം പള്ളിയും ഉണ്ടായിരുന്നു. കച്ചവടക്കാരും, കൃഷിക്കാരും, വൈദ്യന്മാരും, കൊട്ടാരം ജീവനക്കരായ കണക്കു പ്പിള്ളമാരും, തലപ്പാക്കെട്ടിമാരും, ഭടന്മാരും, വാല്യക്കാരുമടങ്ങുന്ന നാട്ടുകാരായീരുന്നു ഈ പള്ളി ഉപയോഗ പ്പെടുത്തിയിരുന്നത്. കച്ചവടത്തില്‍ മുസ്ലീങ്ങള്‍ക്കുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞ മാര്‍ ത്താണ്ഡ വര്‍മ്മ മഹാരാജാവ്, തിരുവിതാംകോട്ട് നിന്ന് പത്ത് കച്ചവടക്കാരെ കൊണ്ടുവന്ന്, ചാല വയല്‍ നികത്തി അവിടെ കച്ചവടം ചെയ്യുന്നതിന് അവസരം ചെയ്ത് കൊടുക്കുകയും, അവരും മണക്കാട് വലിയപള്ളിയുടെ ഭാഗമാവുകയും ചെയ്തു. പിന്നീട് നമസ്കാര സൗകര്യാര്‍ത്ഥം മണക്കാട് വലിയപള്ളിയെ ജമാഅത്താക്കി അവര്‍ കരുപ്പട്ടിക്കട പള്ളി നിര്‍മ്മിക്കുകയും, അതിന് ശേഷം വ ന്ന വടക്കേ ഇന്‍ഡ്യക്കാര്‍ (ആലായി/സേട്ടുമാര്‍) ചാല പള്ളിയും അട്ടക്കുളങ്ങര പള്ളിയും നിര്‍മ്മി ക്കുകയും ചെയ്തു. കാലങ്ങള്‍ക്ക് ശേഷം പൂന്തുറ, കരമന, വള്ളക്കടവ് എന്നീ ജമാഅത്തുകള്‍ രൂപം കൊള്ളുന്നതുവരെയും ഈ പ്രദേശത്തെ ഏക ജമാഅത്ത് മണക്കാട് വലിയപള്ളി മുസ്ലിം ജമാ അത്തായിരുന്നു. ഇന്ന് തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് പരിധിയില്‍ ചാല, കരുപ്പട്ടിക്കട, അട്ടക്കുളങ്ങര, മണക്കാട് സെന്‍ട്രല്‍, കല്ലാട്ടുമുക്ക് തുടങ്ങി എട്ടോളം ജുംആ മസ്ജിദുകളും പത്തോളം ചെറു തൈക്കാവുക്ക ളുമുണ്ട്.
തെക്കന്‍ കേരളത്തിലെ ചിരപുരാതനവും ചരിത്രപാരമ്പര്യം ഉള്‍ക്കെള്ളുന്നതും തിരുവനന്തപുര ത്തിന്‍റെ പൈതൃക ഭൂപടത്തില്‍ ശ്രദ്ധേയ സ്ഥാനം അലങ്കരിക്കുന്നതുമായ ജമാഅത്താണ് തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത്.മണക്കാട് കൊഞ്ചിറവിള റോഡില്‍, കളി പ്പാന്‍കുളം കഴിഞ്ഞ്, റോഡിന് ഇരുവശവുമായി അഞ്ചര ഏക്കര്‍ വിസ്തൃതിയിലാണ് തിരുവനന്തപുരം മണക്കാട് വലിയപള്ളി സ്ഥതിചെയ്യുന്നത്. പുരാതന കേരളീയ വാസ്തു ശില്പ്പ രീതിയില്‍ പണിത ഇരുനിലകളുള്ള ചെറിയ പള്ളിയായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നത്. പള്ളിയുടെ പുനര്‍നിര്‍മ്മാണം 2017 മാര്‍ച്ച് 1 പൂര്‍ത്തിയാക്കി.

Add a review