Description
നഗരത്തിന്റെ ഹൃദയഭാഗത്ത്, തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന് അല്പം വടക്കുവശത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് പഴവങ്ങാടി മഹാഗണപതി ക്ഷേത്രം. കേരളത്തിലെ സുപ്രസിദ്ധ ഗണപതിക്ഷേത്രങ്ങളിൽ ഒന്നായ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. തിരുവനന്തപുരത്തിന് മുമ്പ് തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്തു വച്ചാ യിരുന്നു തിരുവിതാംകൂർ കരസേനയുടെ രൂപീകരണം. അന്നത്തെ ഒരു സൈനികന് സമീപത്തെ പുഴയിൽ നിന്ന് ഒരു ഗണപതി വിഗ്രഹം ലഭിക്കുകയും, അദ്ദേഹം മറ്റു സഹസൈനിക രോടൊപ്പം അതിനെ ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. കാലക്രമത്തിൽ ആ ഗണപതി പ്രതിമ കരസേന യുടെ പരദേവതയായി മാറി. തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ കരസേനയുടെ ആസ്ഥാനം കൂടി അവിടെത്തന്നു. ഇതോടെ ഗണപതിക്കായി ഒരു ക്ഷേത്രം പണിയാനുള്ള ആഗ്ര ഹം ശക്തമായതിനെ തുടർന്ന് പഴവങ്ങാടിയിൽ ക്ഷേത്രം നിർമ്മിക്കപ്പെട്ടു. വിവിധ ഘട്ടങ്ങ ളിൽ പുതുക്കിപ്പണിഞ്ഞ ഈ ക്ഷേത്രം 2019-ൽ വീണ്ടും നവീകരിച്ചു. പുതുക്കിയ ക്ഷേത്രത്തിന്റെ സമർപ്പണം 2020 ഫെബ്രുവരി 5-നു നടന്നു. ക്ഷേത്രത്തിന്റെ വിവിധ ഭാഗ ങ്ങളിലായി 32 ഗണപതി രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. അകത്തേക്ക് പ്രവേശിച്ചാൽ നാളികേരം ഉടയ്ക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരിക്കുന്നു.
ശ്രീകോവിൽ വളരെ ചെറിയതും ചതുരാകൃതിയിൽ തീർത്തതുമായ ഒരു നിർമാണമാണ്. പൂർണ്ണ മായും കരിങ്കല്ലുകൊണ്ട് നിർമിച്ച ഈ ശ്രീകോവിലിൽ ഒരു മുറി മാത്രമാണ് ഉള്ളത് — അതാണ് ഗർഭഗൃഹം. ഗർഭഗൃഹത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് വലത് കാൽ മടക്കി വലത്തേയ്ക്ക് തുമ്പി ക്കൈ നീട്ടി രത്നപീഠത്തിൽ ഇരിക്കുന്ന ബാലഗണപതിയായാണ് ഈ പ്രതിഷ്ഠയുടെ സങ്കൽപ്പം. കിഴക്കോട്ടു ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്ന, ഏകദേശം മൂന്നടി ഉയരമുള്ള ചതുർ ബാഹു വിഗ്രഹ ത്തിന്റെ പുറകുവശത്തുള്ള വലതുകൈയിൽ മഴുവും ഇടതുകൈയിൽ കയറും കാണാം. മുന്നിലെ ഇടതുകൈയിൽ മോദകവും മുന്നിലെ വലതുകൈ അഭയമുദ്രയും അണിഞ്ഞിരിക്കു ന്നു.
ശ്രീകോവിലിനെ ചുറ്റി വളരെ ചെറുതായ നാലമ്പലം നിർമ്മിച്ചിരിക്കുന്നു. തെക്കുകിഴക്കേ മൂലയി ലുണ്ട് തിടപ്പള്ളി. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുവശത്ത്, കിഴക്കോട്ട് ദർശനമായി താരക ബ്രഹ്മസ്വരൂപനായ ഹരിഹരപുത്രൻ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയാണ്. ഒരു കയ്യിൽ വാൾ പിടിച്ചുനിൽക്കുന്ന രൂപത്തിലുള്ള ഒന്നരയടി ഉയരമുള്ള അയ്യപ്പവിഗ്രഹമാണ് ഇവിടെ. നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറുവശത്ത്, കിഴക്കോട്ട് ദർശനമായി ഭഗവതി പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നു.ഇവിടെയുള്ള ഭഗവതി ചതുർബാഹുവിഗ്രഹരൂപമാണ്; ഏകദേശം മൂന്നടി ഉയരമുളള ഈ വിഗ്രഹത്തിന്റെ പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ചിരിക്കുന്നു. താഴത്തെ രണ്ട് കൈകളും അഭയ വരദമുദ്രാങ്കിതങ്ങളോടെ പ്രതി ഷ്ഠിക്കപ്പെട്ടിരിക്കുന്നു.ക്ഷേത്രമതിലിന്റെ തെക്കുപടിഞ്ഞാറുവശത്ത്, കിഴക്കോട്ട് ദർശനമായി നാഗരാജാവ്, നാഗയക്ഷി, ചിത്രകൂടം എന്നിവ അടങ്ങിയ നാഗദേവതപ്രതിഷ്ഠയും കാണാം.
നാളികേരമുടയ്ക്കലാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. അപ്പം, അട, മോദകം, ഗണപതി ഹോമം, കറുകമാല എന്നിവയും പ്രധാന വഴിപാടുകളിൽപ്പെടുന്നു. ഗണപതിയുടെ സഹോദര നായ അയ്യപ്പനു നെയ്യഭിഷേകം, അപ്പം, അട, എള്ളുപായസം, എള്ളുതിരി എന്നിവ പ്രധാന വഴി പാടുകളാണ്.ഭഗവതിയ്ക്ക് ലളിതാസഹസ്രനാമാർച്ചന, പട്ടും താലിയും ചാർത്തൽ, നെയ്പ്പായസം എന്നിവയാണ് പ്രധാന വഴിപാടുകൾ. നവരാത്രി ദിവസങ്ങളിൽ ഭഗവതിക്കായി വിശേഷാൽ പൂജകൾ നടത്തപ്പെടുന്നു. നൂറും, പാൽ നിവേദ്യം, മഞ്ഞൾപ്പൊടി അഭിഷേകം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. ആയില്യം നാളിലും പ്രത്യേക പൂജകൾ നടക്കുന്നു.
നിത്യേന മൂന്നുപൂജകളുള്ള ക്ഷേത്രമാണ് പഴവങ്ങാടി ഗണപതിക്ഷേത്രം. രാവിലെ നാലര മണി യ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് അഞ്ചുമണിയ്ക്ക് അഭി ഷേകം. അഞ്ചരയ്ക്ക് ഉഷഃപൂജയും തുടർന്ന് ഗണപതിഹോമവും നടക്കുന്നു. രാവിലെ ഒമ്പതു മണിയ്ക്ക് ഉച്ചപ്പൂജയും തുടർന്ന് നവക-പഞ്ചഗവ്യ കലശാഭിഷേകങ്ങളും കഴിഞ്ഞ് പത്തരയോടെ നടയടയ്ക്കുന്നു. വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയ മനുസരിച്ച് ദീപാരാധനയും തുടർന്ന് ഏഴുമണിയ്ക്ക് അത്താഴപ്പൂജയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
ചിങ്ങമാസത്തിലെ വെളുത്ത ചതുർത്ഥി ദിവസം ആഘോഷിയ്ക്കുന്ന വിനായക ചതുർത്ഥിയാണ് പഴവങ്ങാടി ക്ഷേത്രത്തിലെ പ്രധാന ആഘോഷം. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ ആഘോഷണങ്ങളിലൊന്നാണിത്.

Add a review