Description
തിരുവനന്തപുരം ജില്ലയിൽ ഉള്ളൂർ ജംഗ്ഷനിൽ നിന്നും 800 മീറ്റർ അകലെ കൊച്ചുള്ളൂരിലാണ് മേജർ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രത്തിൽ പ്രധാന ദേവനായി സുബ്രഹ്മണ്യ ഭഗവാനെ (മുരുകൻ) പ്രതിഷ്ഠിച്ചിരിക്കുന്നു. ശിവൻ, ഗണപതി, അന്നാട്ടു ശാസ്താവ്, യക്ഷി അമ്മ, നാഗരാജാവ്, ബ്രഹ്മരക്ഷസ് എന്നിവരാണ് ക്ഷേത്രത്തിലെ മറ്റ് ഉപദേവതമാർ. തൈപ്പൂയ കാവടി മഹോത്സവം, മീന മഹോത്സവം എന്നിങ്ങനെ രണ്ട് വാർഷിക ഉത്സവങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്.
കിഴക്കു ദർശനമായ ബാലസുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. വട്ടശ്രീകോവിലിലാണ്. 16 കരിങ്കൽത്തൂണുകളിലാണ് മുഖമണ്ഡപം. മിക്കവാറും കരിങ്കല്ലിൽ തീർത്ത അപൂർവ്വമായ ഈ മഹാക്ഷേത്രം നെടുമങ്ങാട് രാജാക്കന്മാരാണ് പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു.
നെടുമങ്ങാട് രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ ക്ഷേത്രത്തിൽ പുറത്തുള്ള അയ്യപ്പനായിരുന്നു മുഖ്യപ്രതിഷ്ഠ.
ഒരിക്കൽ രാജാവിന് ഒരു സ്വപ്നത്തിൽ ശാസ്താവ് പ്രത്യക്ഷപ്പെട്ട് തൻറെ സോദരനായ സുബ്രഹ്മണ്യനെക്കൂടി ഇവിടെ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നെടുമങ്ങാട് രാജാവിൻറെ മേൽനോട്ടത്തിലാണ് സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചത്.
ശ്രീകോവിലിൻറെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു വലിയ കുളമുണ്ട്. ശ്രീകോവിലിനു ചുറ്റും അതിസുന്ദരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ്.
ചതുരാകൃതിയിലുള്ള വിശാലമായ ക്ഷേത്രക്കുളം അമ്പലത്തിനു മുന്നിൽ തന്നെയാണ്. ഭഗവാൻറെ ഉഗ്രഭാവത്തിന്ന് ശാന്തതലഭിക്കാൻ വേണ്ടിയാണ് പ്രതിഷ്ഠയുമായി അഭേദ്യബന്ധമുള്ള ഭഗവാൻറെ ഒരംഗമായി കണക്കാക്കിയാണ് ക്ഷേത്രത്തിനു മുമ്പിൽ കുളം നിർമ്മിച്ചിരിക്കുന്നത്.

Add a review